തൃശൂര്‍: ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ നടത്തിവന്നിരുന്ന പാമ്പാടി നെഹ്റു കോളേജ് സമരം അവസാനിപ്പിച്ചു. കളക്ടര്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് സമരത്തിന് അവസാനമായത്. കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിക്കുകയായിരുന്നു.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ അറസ്റ്റിനുള്ള ഊര്‍ജിത ശ്രമം നടക്കുന്നതായും പോലീസ് പറഞ്ഞു. അതേസമയം, പാമ്പാടി നെഹ്റു കോളേജിനെതിരേ വനംവകുപ്പ് രംഗത്തെത്തി. കോളേജ് കൈവശം വച്ചിരിക്കുന്ന വനംഭൂമി തിരിച്ചു പിടിക്കാന്‍ കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
Post Your Comments