India

തലസ്ഥാനത്തെ പീഡനങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി : ഓരോ നാലു മണിക്കൂര്‍ പിന്നിടുമ്പോഴും രാജ്യ തലസ്ഥാനത്ത് ഓരോ പീഡനം വീതം നടക്കുന്നെന്ന് ഡല്‍ഹി പോലീസ്. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്നും പോലീസ് പറഞ്ഞു. 2016 ലെ ഔദ്യോഗിക വാര്‍ഷിക കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കഴിഞ്ഞ വാര്‍ഷം രജിസ്റ്റര്‍ ചെയ്തത് 2,09,519 കേസുകളില്‍ 73 ശതമാനവും സ്ത്രികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പെട്ടവയാണ്.

എന്നാല്‍ മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറവായിരുന്നെന്നും പോലീസ് പറഞ്ഞു. അക്രമങ്ങളില്‍ പോലീസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഉടനടി അന്വേഷണം നടത്താന്‍ പ്രത്യേക വിഭാഗം തന്നെ ഡല്‍ഹി പോലീസിലുണ്ടെന്ന് ജോയിന്റെ കമ്മീഷ്ണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button