ചെന്നൈ: കൂവത്തൂര്‍ റിസോര്‍ട്ടില്‍ തമ്പടിച്ചിരിക്കുന്ന എംഎല്‍എമാര്‍ പുറത്തുപോകാന്‍ വിസമ്മതിച്ചു. ഇതോടെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലേക്കുള്ള വൈദ്യുതി ബന്ധം പോലീസ് വിച്ഛേദിച്ചെന്നാണ് റിപ്പോര്‍ട്ട്. റിസോര്‍ട്ട് ഒഴിയാനുള്ള പോലീസിന്റെ ആവശ്യം എംഎല്‍എമാര്‍ തള്ളിയതിനെ തുടര്‍ന്ന് ഇവരെ ബലമായി ഒഴിപ്പിക്കാന്‍ ശ്രമം നടത്തുകയാണ്.
ശശികലയും റിസോര്‍ട്ടിലാണ് ഉള്ളത്. റിസോര്‍ട്ടില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നേരത്തെ കൂവത്തൂരില്‍ പോലീസ് നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.
Post Your Comments