പാലക്കാട്: ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകര്‍ ഒളിവില്‍. അറസ്റ്റ് ചെയ്തേക്കുമെന്ന വിവരത്തെ തുടർന്നാണ് ഇവർ ഒളിവിൽ പോയതെന്നാണ് സൂചന.
പ്രിന്‍സിപ്പല്‍ എസ്. വരദരാജന്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണുവിനെ കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകനായ സി. പി പ്രവീണ്‍, എക്സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നു. ഇവര്‍ക്കായി തമിഴ്നാട്ടിലുള്‍പ്പെടെ തിരച്ചില്‍ നടത്തുകയാണ്.
Post Your Comments