ദൈവം ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്ന സമൂഹമാണ് നമ്മുടേത്. പല തരത്തിലുള്ള വാദപ്രതിവാദങ്ങൾ ഇതിനെ ചൊല്ലി നടക്കാറുണ്ട്. എന്നാൽ ഇപ്പോൾ ദൈവം ഉണ്ടെന്ന തെളിവുമായി ഒരു പ്രമുഖ ശാസ്ത്രജ്ഞൻ രംഗത്തെത്തിയിരിക്കുകയാണ്. വിഖ്യാത ഭൗതിയ ശാസ്ത്രജ്ഞൻ മിഷിയാ കാക്കുവാണ് പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ദൈവമാണെന്ന് വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ന്യൂയോർക്കിലെ സിറ്റി കോളേജിലെ തിയററ്റിക്കൽ ഫിസിക്സ് പ്രൊഫസറാണ് കാക്കു.
ബുദ്ധിമാനായ ഒരു ശാസ്ത്രഞ്ജന്റെ കലാവിരുതിലാണ് പ്രപഞ്ചം സൃഷ്ടിക്കപെട്ടതെന്നും അതുകൊണ്ടാണ് കൃത്യമായ മെട്രിക്സിൽ നമ്മളെല്ലാവരും ജീവിക്കുന്നതെന്നുമാണ് കാക്കുവിന്റെ വിലയിരുത്തൽ. ഇത്തരമൊരു സ്രഷ്ടാവിനെക്കുറിച്ച് പ്രിമിറ്റീവ് സെമി-റേഡിയസ് എന്ന പഠനത്തിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. യാദൃശ്ചികം എന്ന് നാം വിളിക്കുന്ന ഒന്ന് ലോകത്തിലെന്നും എല്ലാം മുൻകൂട്ടി തയ്യാറാക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രപഞ്ചസൃഷ്ടിക്ക് കാരണമെന്ന് പറയുന്ന ബിഗ് ബാങ് തിയറിയെപോലും നിരാകരിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ. ദൈവം തികഞ്ഞൊരു ഗണിതശാസ്ത്രജ്ഞനായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്രയും കൃത്യമായ കണക്കുകൂട്ടൽ സാധിച്ചതെന്നും അദ്ദേഹം പറയുന്നു. ഒരു ദൈവമുണ്ടായിരുന്നിട്ടും അത് തിരിച്ചറിയാതിരിക്കുന്നുവെങ്കിൽ ഈ പ്രപഞ്ചത്തിലെ ഒരു സുപ്രധാന സത്യം തിരിച്ചറിയാതെയായിരിക്കും നമ്മൾ ജീവിക്കുന്നത്.
Post Your Comments