ഡൽഹി: ഇനി മുതൽ ജിയോയിൽ പരിധിയില്ലാത്ത വീഡിയോ ഡൗൺലോഡ് സാധ്യമാകുമെന്ന് റിപ്പോർട്ട്. ദ മൊബൈല്‍ ഇന്ത്യനാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോർട്ട് അനുസരിച്ച് ജിയോ മൂവീസ്, ജിയോ മ്യൂസിക്ക് എന്നീ ആപ്പുകള്‍ വഴി പരിധിയില്ലാത്ത ഡൗണ്‍ലോഡ് അനുവദിക്കുന്നു. ഈ സൗകര്യം ആദ്യം ലഭിക്കുക ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ്. തുടർന്ന് ഐഒഎസ് പ്ലാറ്റ്ഫോമിലും എത്തും.
ഡേറ്റാ ഉപയോഗത്തിന് പരിധിയില്ലാത്ത അര്‍ധരാത്രി രണ്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ഡൗണ്‍ലോഡിങ് ഷെഡ്യൂള്‍ ചെയ്ത് വെക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. മാത്രമല്ല കമ്പനി സേവനങ്ങള്‍ക്ക് പണം ഈടാക്കാന്‍ തുടങ്ങിയാലും രണ്ട് മണി മുതല്‍ അഞ്ച് മണി വരെയുള്ള സമയങ്ങളിലെ ഡൗണ്‍ലോഡിങ്ങിന് ജിയോ പണം ഈടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതിനോടൊപ്പം തന്നെ ജിയോ രാജ്യത്ത് പുതിയ മൊബൈല്‍ നമ്പര്‍ സീരീസ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ജിയോ നമ്പറുകള്‍ ആരംഭിക്കുക 6 ല്‍ ആയിരിക്കും. രാജസ്ഥാന്‍, അസം, തമിഴ്‌നാട് ടെലികോം സര്‍ക്കിളുകളിലാണ് ജിയോ ആദ്യമായി ആറില്‍ തുടങ്ങുന്ന നമ്പറുകള്‍ അവതരിപ്പിക്കുക. ഈ സാമ്പത്തിക പാദം അവസാനിക്കുമ്പോള്‍ 10 കോടി യൂസര്‍മാര്‍ ആണ് ജിയോയുടെ ലക്ഷ്യം.
Post Your Comments