ന്യൂഡല്‍ഹി: ഭാരതം ലോകരാജ്യങ്ങളെ പലതവണ ഞെട്ടിച്ചിട്ടുണ്ട്. ഇത്തവണ പുതിയ ദൗത്യത്തിന് തയ്യാറെടുക്കുകയാണ്. ഇത്തവണയും ലോകരാജ്യങ്ങളെ ഞെട്ടിക്കാന്‍ തന്നെയാണ് തീരുമാനം. അടുത്ത ലക്ഷ്യം വയ്ക്കുന്നത് ശുക്രദൗത്യത്തിനാണ്. ഭാരതത്തിന്റെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്റെ രണ്ടാം പര്യവേഷണം 2021 ല്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശുക്രഗ്രഹത്തെ പഠിക്കാന്‍ വേണ്ടിയുള്ള ദൗത്യം സാക്ഷാത്കരിക്കാനാണ് ഐഎസ്ആര്‍ഒ കരുക്കള്‍ നീക്കുന്നത്. നാസയുമായി ഐഎസ്ആര്‍ഒ ചര്‍ച്ച തുടങ്ങിയതായാണ് വിവരം. രണ്ടാം ചൊവ്വാ ദൗത്യത്തില്‍ റോബോട്ടിനെ ചൊവ്വയുടെ ഉപരിതലത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുമായി സഹകരിക്കാന്‍ നാസ തയ്യാറാണെന്നാണ് വിവരം.
ഫെബ്രുവരി 15ന് ഒറ്റ ദൗത്യത്തില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ. ഒരു ദൗത്യത്തില്‍ നൂറു ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാന്‍ ഇന്നുവരെ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ഇത് വിജയിച്ചാല്‍ ചരിത്രനേട്ടമാകും. മൂന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങളും 101 ചെറിയ വിദേശ ഉപഗ്രഹങ്ങളുമാണ് ഫെബ്രുവരി 15 ന് വിക്ഷേപിക്കുന്നത്.
Post Your Comments