ഡൽഹി: ദേവ ഭൂമിയായിരുന്ന ഉത്തരാഖണ്ഡിനെ കോണ്‍ഗ്രസ് കൊള്ളഭൂമിയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡ് തെഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ്സ് അഴിമതിയിലൂടെ ഉത്തരഖണ്ഡിനെ കൊളളഭൂമിയാക്കി മാറ്റിയെന്ന് മോദി റാലിക്കിടെ വിമര്‍ശിച്ചു. ഇവിടെ അധികാരത്തിലെത്തിയവര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി അഴിമതി തുടര്‍ക്കഥയാക്കി സംസ്ഥാനത്തെ കൊള്ളയടിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി. ഉത്താരാഖണ്ഡിലെ ശ്രീനഗറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
ജനങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ നല്ല ഭരണാധികാരികളാകുമെന്ന് മോദി ചോദിച്ചു. മാത്രമല്ല തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ കോണ്‍ഗ്രസ് ഗവണ്മെന്റ് ചരിത്രത്തിന്റെ ഭാഗമായി തീരുവാന്‍ പോവുകയാണെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു
കൂടാതെ ബി.ജെ.പി അധികാരത്തിലെത്തിയാൽ ടൂറിസം മേഖലയുടെ വികസനത്തിനാകും പ്രാധാന്യം നല്‍കുക എന്ന ഉറപ്പും മോദി നല്കി. നിലവില്‍ 12,000 കോടി രൂപ ചാര് ദം പ്രൊജക്ടിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കി വെച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി സംസ്ഥാനത്തെ ഉയരങ്ങളിലേക്ക് നയിക്കുമെന്നും ഇത് ഉത്താരാഖണ്ഡിലെ ജനങ്ങള്‍ക്ക് താന്‍ നല്കുന്ന ഉറപ്പാണെന്നും മോദി റാലിയില്‍ പറഞ്ഞു.
Post Your Comments