ചെന്നൈ: പനീര്‍സെല്‍വം കാവല്‍ മുഖ്യമന്ത്രിയായി തന്നെ തുടരട്ടെയെന്ന ഗവര്‍ണര്‍ വിദ്യാസാഗറിന്റെ തീരുമാനം ശശികലയ്ക്ക് അത്രയ്്ക്കങ്ങ് ഇഷ്ടപ്പെട്ടിട്ടില്ല. പ്രതികരണവുമായി ശശികല രംഗത്തെത്തി. തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും എത്രയും പെട്ടെന്ന് ഇതില്‍ നടപടിയുണ്ടാകണമെന്നും അറിയിച്ചു കൊണ്ട് ശശികല ഗവര്‍ണര്‍ക്ക് കത്തയച്ചു.
തന്റെ സത്യപ്രതിജ്ഞാകാര്യത്തില്‍ വേഗം നടപടി വേണം. തമിഴ്‌നാടിന്റെ നന്മയ്ക്കായി വേഗം നടപടി വേണം, ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും കത്തില്‍ ശശികല ആവശ്യപ്പെട്ടു. ശശികലയ്ക്ക് ഒപ്പമായിരുന്ന വിദ്യാഭ്യാസമന്ത്രി കെ. പാണ്ഡ്യരാജന്‍ പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശശികല രംഗത്ത് എത്തിയിരിക്കുന്നത്.
കത്ത് അയച്ചതിനു പിന്നാലെ ഗവര്‍ണര്‍ക്കെതിരെ പരോക്ഷ ഭീഷണിയുമായി ശശികല രംഗത്തെത്തി. ഒരുപാട് വെല്ലുവിളികള്‍ നേരിട്ടയാളാണ് ജയലളിത. ഇപ്പോള്‍ നമ്മള്‍ വെല്ലുവിളികള്‍ നേരിടേണ്ട സമയമാണ്. ഭരണഘടനയില്‍ വിശ്വാസമുള്ളതിനാലാണ് ക്ഷമയോടെയിരിക്കുന്നത്. എന്നാല്‍ ക്ഷമയ്ക്കും പരിധിയുണ്ട്. അതുകഴിഞ്ഞാല്‍ ആവശ്യമായതെന്താണോ അതു ചെയ്യും. എല്ലാ എംഎല്‍എമാരും ഒന്നിച്ചുനില്‍ക്കണം. മറ്റുള്ളവരും അധികം താമസിക്കാതെ നമുക്കൊപ്പം ചേരും. ജയലളിത എന്നോടൊപ്പമുള്ളത്രയും കാലം ചിലരുടെ ഗൂഢാലോചനകളൊന്നും ഫലിക്കില്ല. പാര്‍ട്ടിയേയും സര്‍ക്കാരിനെയും നയിക്കേണ്ടത് എന്റെ ചുമതലയാണ്. ഒന്നരക്കോടി സഹോദരങ്ങളെയും സഹോദരിമാരെയും എനിക്കു നല്‍കിയിട്ടാണ് അമ്മ പോയതെന്നും ശശികല പ്രവര്‍ത്തകരോടായി പറഞ്ഞു.
Post Your Comments