KeralaNews

ലോ അക്കാദമി പ്രധാന കവാടം ഉടൻ പൊളിച്ചു നീക്കണം; റവന്യൂ വകുപ്പ്‌

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് സമരം ഒത്തുതീർപ്പായതിനു പിന്നാലെ ഭൂമി സംബന്ധിച്ച സർക്കാർ നടപടികൾ ആരംഭിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച ലോ അക്കാദമിയുടെ കവാടം 24 മണിക്കൂറിനകം പൊളിച്ചു നീക്കണമെന്ന്‌ റവന്യൂ വകുപ്പ്‌ അധികൃതർ അറിയിച്ചു. റവന്യൂ വകുപ്പ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. ഭൂമി പതിവു വ്യവസ്ഥകൾ ലംഘിച്ചു പ്രവർത്തിക്കുന്ന കന്റീൻ– സഹകരണ ബാങ്ക് കെട്ടിടം ഏറ്റെടുക്കാനും മുഖ്യകവാടം പൊളിച്ചുമാറ്റാനും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകിയതിനു പിന്നാലെയാണ് നടപടി. അതേസമയം അക്കാദമി ഭരണസമിതിയിലെ മാറ്റം യഥാസമയം സര്‍വകലാശാലയെ അറിയിക്കാത്തത്‌ ഗുരുതരമായ വീഴ്‌ചയാണെന്ന്‌ ഇന്ന്‌ ചേര്‍ന്ന സിന്‍ഡിക്കേറ്റ്‌ യോഗം കണ്ടെത്തി.

സിപിഐ, ബിജെപി എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിഎസ്‌ അച്യുതാനന്ദന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ്‌ ഈ നടപടി. 24 മണിക്കൂറിനകം കവാടം പൊളിച്ചു നീക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ്‌ നല്‍കിയിട്ടുള്ളത്‌. നേരത്തെ റവന്യൂ വകുപ്പ്‌ സെക്രട്ടറിയുടെ പരിശോധനയില്‍ കവാടം സര്‍ക്കാര്‍ ഭൂമിയിലാണെന്ന്‌ കണ്ടെത്തിയിരുന്നു. അതേസമയം ഇന്ന്‌ ചേര്‍ന്ന കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ യോഗത്തിലും ലോ അക്കാദമി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി. അക്കാദമി ഭരണസമിതിയിലെ മാറ്റം യഥാസമയം സര്‍വകലാശാലയെ അറിയിക്കാത്തത്‌ ഗുരുതരമായ വീഴ്‌ചയാണെന്ന്‌ സിന്‍ഡിക്കേറ്റ്‌ യോഗം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button