ഇന്‍ഡോര്‍: സര്‍ക്കാര്‍ ലോ കോളേജില്‍ മാംസാഹാരവും ലൗ ജിഹാദും പ്രോത്സാഹിപ്പിക്കുന്നതായി എബിവിപിയുടെ പരാതി. സംഭവത്തിൽ ആറ് പ്രൊഫസര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. സൈന്യത്തിനും സര്‍ക്കാരിനുമെതിരെ മതമൗലികവാദവും നിഷേധാത്മക ചിന്തകളും പ്രൊഫസര്‍മാര്‍ പ്രോത്സാഹിപ്പിക്കുന്നതായും ആരോപണമുണ്ട്.
read also: ദേശീയദിനം: പുതിയ കറൻസി നോട്ട് പുറത്തിറക്കി യുഎഇ
മധ്യപ്രദേശിലെ ഇന്‍ഡോറിലെ സര്‍ക്കാര്‍ ലോ കോളേജിലാണ് സംഭവം. മിലിന്ദ് കുമാര്‍ ഗൗതം, അമീഖ് ഖോഖര്‍, മിര്‍സ മോസിസ് ബേഗ്, ഫിറോസ് അഹമ്മദ് മിര്‍, സുഹൈല്‍ അഹമ്മദ് വാനി, പൂര്‍ണിമ ബെസെ എന്നിവരെയാണ് വിദ്യാർത്ഥി സംഘടനയുടെ പരാതിയെ തുടർന്ന് സസ്‌പെന്‍ഡ് ചെയ്തത്.
എബിവിപിയുടെ പരാതി ഗൗരവതരമായതിനാല്‍ ജില്ലാ കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിയെക്കൊണ്ട് അന്വഷണം നടത്തണമെന്ന് തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ആരോപണ വിധേയരായ ആറ് അധ്യാപകരെ ഭാഗമായി ഡ്യൂട്ടിയില്‍ നിന്നും അഞ്ച് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments