പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളജിൽ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി നൽകിയ വിദ്യാർത്ഥിനിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് പറഞ്ഞാണ് കേസെടുത്തത്. എസ്എസ്ടി ആക്രമണ നിരോധന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. വിദ്യാർത്ഥിനിക്കെതിരെ ഇന്നലെയും ജാമ്യമില വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
വിദ്യാർത്ഥിനിയെ ആക്രമിച്ച സംഭവത്തിൽ സിപിഐഎം പെരുനാട് ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും നാലാംവർഷ വിദ്യാർഥിയുമായ എസ്എഫ്ഐ നേതാവിനെതിരെ കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. കെഎസ്യു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ആറന്മുള പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് വിദ്യാർഥിനിക്കെതിരെയും കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മൂക്കിന് സാരമായ പരിക്കേറ്റിരുന്നു.
Post Your Comments