KeralaNews

ലോ അക്കാദമി വിഷയം; സി.പി.ഐക്കെതിരെ സി.പി.എം

തിരുവനന്തപുരം: സി.പി.ഐക്കെതിരെ സി.പി.എം. ലോ അക്കാദമി വിഷയം വഷളാക്കിയത് സി.പി.ഐ ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നു. സി.പി.ഐ നിലപാട് സർക്കാരിനെ സമ്മർദത്തിലാക്കി. കൂടാതെ ഇടതുമുന്നണി യോഗത്തിൽ അതൃപ്തി ഉന്നയിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയർന്നു.

ലോ അക്കാദമി സമരത്തിൽ സർക്കാരിനെ കുടുക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. കേരളത്തിലെ ഇടതുമുന്നണി സർക്കാർ രാജ്യത്തിനാകെ മാതൃകയാണ്. സമരത്തില്‍ ബി.ജെ.പിയുമായും കോണ്‍ഗ്രസുമായി കൈകോര്‍ത്ത സി.പി.ഐ ബി.ജെ.പി നേതാക്കളെ സമര പന്തലില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button