കോട്ടയം: ടോം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ വിവാദത്തില്‍പെട്ട മറ്റൊരു കോളേജാണ് കോട്ടയത്തെ അമല്‍ ജ്യോതി കോളേജ്. അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്. ഇവിടെ നടക്കുന്ന പീഡനങ്ങള്‍ ഞെട്ടിക്കുന്നത്. സംഭവത്തിനെതിരൈ പ്രതികരിച്ച് പൂഞ്ഞാറിന്റെ സ്വന്തം മുത്ത് പിസി ജോര്‍ജ്ജ് രംഗത്തെത്തി.
മുക്കാല്‍ ഭാഗം സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലും പീഡനങ്ങളാണ് നടക്കുന്നത്. ഇവിടെ ചോദിക്കാനും പറയാനും നാഥനില്ലാത്ത അവസ്ഥ. പ്രബലമായ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ പോലും കാഞ്ഞിരപ്പള്ളിയിലെ അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിനെതിരെ സമരം നയിച്ച് തോറ്റോടി പോകേണ്ടി വന്നു. എബിവിപിയും സമര രംഗത്തില്ല. ഉന്നതങ്ങളില്‍ പിടിയുള്ള കത്തോലിക്കാ സഭയുടേ മേലാളന്മാരാണ് കോളേജിനെ നയിക്കുന്നത് എന്നതു കൊണ്ട് എന്തൊക്കെ തോന്നിവാസം നടന്നാലും അതൊക്കെ കണ്ടില്ലെന്ന നയിക്കുകയാണ്.
കോളേജിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്നത്തില്‍ ഇടപെടാല്‍ പൂഞ്ഞാര്‍ പുലി പി സി ജോര്‍ജ്ജ് എത്തുന്നു.അമല്‍ജ്യോതിയിലെ പീഡനങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ പി സി ജോര്‍ജ്ജിനെ കാണാന്‍ എത്തിയിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് പലരും അവര്‍ കോളേജില്‍ നേരിടേണ്ടി വന്ന ദുരിതം എംഎല്‍എയോട് വിവരിച്ചത്. വൈദികരായ ചില അദ്ധ്യാപകരാണ് വിദ്യാര്‍ത്ഥികളെ അച്ചടക്കത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നത്.
ആണ്‍കുട്ടികള്‍ കോളേജിലേക്ക് വരുമ്പോള്‍ തടിമാടന്മാരായ മാനേജ്മെന്റിന്റെ ആളുകള്‍ താടി തടവും അല്‍പ്പം രോമമുണ്ടേല്‍ വടിച്ചുകൊണ്ടുവാടാ എന്നു പറഞ്ഞു വിടും. ഇങ്ങനെ ഷേവ് ചെയ്യാന്‍ പോകുമ്പോള്‍ തന്നെ അര ദിവസത്തെ അറ്റന്‍ഡന്‍സ് കളയുന്നു എന്നാണ് പറഞ്ഞത്. മൂന്നാം വര്‍ഷ പെണ്‍കുട്ടി ലിഫ്റ്റില്‍ കയറാന്‍ ചെന്നു. അവിടുത്തെ അദ്ധ്യാപകനായ ഒരു വിവരം കെട്ട അച്ചന്‍, ലിഫ്റ്റേലോ നിനക്ക് പോകത്തൂള്ളോ, നടന്നു കയറിയാല്‍ നിന്റെ ഗര്‍ഭപാത്രം താഴെപ്പോകുമോടീ.. എന്നും ചോദിച്ചു. ഒരു വൈദികന്‍ ചോദിച്ചതാ.. മാന്യതയുണ്ടോ ആ വൈദികന്. ഇങ്ങനെ പലതും ആ കോളേജില്‍ നടക്കുന്നുണ്ട്.
1000 കുട്ടികള്‍ ഒപ്പിട്ട നിവേദനം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും താന്‍ ഈ പ്രശ്നത്തില്‍ ഇതിനോടകം ഇടപെട്ടു കഴിഞ്ഞെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. മഹാ തോന്ന്യാസങ്ങള്‍ ആണ് അവിടെ നടക്കുന്നത്. സഭയുടെ പേരിലാണ് ഈ ചെറ്റത്തരങ്ങള്‍ അവര്‍ കാണിക്കുന്നത്. അവരെ മര്യാദ പഠിപ്പിക്കാന്‍ പറ്റുമോ എന്നു ഞാന്‍ ഒന്നു നോക്കട്ടെയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
Post Your Comments