Kerala

നെഹ്‌റുകോളേജിലെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് പ്രിന്‍സിപ്പല്‍

തൃശൂര്‍: നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് പ്രിന്‍സിപ്പല്‍. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കി. സമരത്തിന് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. സമരത്തിനു ഐക്യദാര്‍ഢ്യവുമായി എസ്എഫ്‌ഐ, കെഎസ്യു, എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉച്ചയോടെ എഐഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയും പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന ഉറപ്പ് ലഭിക്കാതെ പുറത്ത് പോകില്ലെന്ന് പ്രവര്‍ത്തകര്‍ വാശിപിടിച്ചു. ഇതോടെയാണ് പ്രിന്‍സിപ്പലിന്റെ നടപടിക്ക് അയവു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button