News

പാകിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രഹസ്യവിവരങ്ങള്‍ പുറത്ത്‌

ന്യൂഡൽഹി: പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകിയ സൈനിക അവാർഡുകളുടെ പ്രശസ്തിപത്രത്തിലാണ് സർജിക്കൽ സ്‌ട്രൈക്കിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങളുള്ളത്. പാരച്യൂട്ട് റെജിമെന്റിലെ 19 പേർ മാത്രമാണ് സർജിക്കൽ സ്‌ട്രൈക്കിന്റെ ഭാഗമായിരുന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. എന്നാൽ, ഇതിന്റെ ആസൂത്രണത്തിൽ നൂറിലേറെപ്പേർ പങ്കെടുത്തിട്ടുണ്ട്.ഒരു കേണൽ, അഞ്ച് മേജർമാർ, ഒരു ക്യാപ്റ്റൻ, ഒരു സുബേദാർ, രണ്ട് നായിബ് സുബേദാർമാർ, മൂന്ന് ഹവീൽദാർ, ഒരു ലാൻസ് നായിക്, നാല് പാരട്രൂപ്പേഴ്‌സ് എന്നിവരാണ് സർജിക്കൽ സ്‌ട്രൈക്കിൽ ആദ്യാവസാനം ഉണ്ടായിരുന്നത്. പാര റജിമെന്റിന്റെ നാലും ഒമ്പതും ബറ്റാലിയനിൽ ഉൾപ്പെടുന്നവരാണ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഈ 19 പേർ.

രണ്ട് ഭീകരകേന്ദ്രങ്ങളിൽ ഒരേസമയം നടന്ന ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് കേണൽ ഹർപ്രീത് സന്ധുവായിരുന്നു. അണുവിട തെറ്റാതെ ആക്രമണത്തിന് അദ്ദേഹം നേതൃത്വം നൽകുകകയും ചെയ്തു. ഇന്ത്യൻ സംഘത്തിലെ ഒരാൾപോലും കൊല്ലപ്പെടാതെ ആക്രമണം പൂർത്തിയാക്കാനായി എന്നതാണ് ഏറ്റവും വലിയ നേട്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button