തൃശൂർ: മുടിയില്‍ കുത്താനുള്ള സ്ലൈഡോ കണ്‍മഷിയോപോലും അനുവദിക്കാത്ത ജയിലില്‍ വിവിധതരം ക്രീമുകളും മറ്റും ഉപയോഗിക്കുന്നു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട യുവതിയുടെ പേരിലാണ് ഇത്തരം ആരോപണങ്ങള്‍ . മാത്രമല്ല തൃശ്ശൂര്‍ വനിതാ ജയിലിൽ വ്യാപക മൊബൈല്‍ ഫോണ്‍ ഉപയോഗമെന്ന ആരോപണവുമുണ്ട്.
അടുത്തിടെയാണ്ഇവർ പരോൾ കഴിഞ്ഞ് തിരിച്ചെത്തിയത്. ഇവര്‍ ഇപ്പോഴും ജയിലിനുള്ളില്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് സൂചന. ഇത്തരം പ്രശ്‌നങ്ങളില്‍ മറ്റുതടവുകാരികള്‍ക്കുമേല്‍ കുറ്റം ചാര്‍ത്തി ഇവരെ ജയില്‍ അധികൃതര്‍ രക്ഷപ്പെടുത്തുന്നു. ജയിൽ അധികൃതർ ഇവര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ സഹതടവുകാരിയുടെ സാധനങ്ങള്‍ക്കൊപ്പം വച്ചു. ഒടുവിൽ അധികൃതരുടെ പരിശോധനയില്‍ അവ മറ്റു സഹതടവുകാരിൽ നിന്ന് കണ്ടെടുക്കുകയുംചെയ്തു. തുടര്‍ന്ന് സഹതടവുകാരിക്കെതിരെ കേസും വന്നു. ഇതിപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
സാധാരണഗതിയിൽ സിംകാര്‍ഡിന്റെയോ ഫോണിന്റെ തന്നെയോ രേഖകള്‍ ഉപയോഗിച്ചാല്‍ ആരാണ് ഉപയോഗിച്ചതെന്ന് വ്യക്തമാകുന്നതാണ്. പക്ഷെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ അധികൃരില്‍നിന്നും ഉണ്ടാകുന്നില്ല. പതിനായിരംരൂപയോളം വരുന്ന സൗന്ദര്യവര്‍ധകവസ്തുക്കളാണ് ഒരുതവണ ജയിലില്‍നിന്നും പിടികൂടിയത്. പലപ്പോഴും ഉദ്യോഗസ്ഥകളുടെ ബാഗിലാണ് ഇത്തരം സാധനങ്ങള്‍ സാധനങ്ങള്‍ സൂക്ഷിക്കാറ്. വന്‍കിട തടവുകാരികള്‍ക്കുവേണ്ടി മറ്റു സൗകര്യങ്ങളും ഒരുക്കിയിരുന്നു. ജോലിയിലും ഇത്തരക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നുവെന്ന പരാതിയുമുണ്ട്.
Post Your Comments