CinemaIndia

ജനങ്ങളെ സേവിക്കുന്നവരെയാണ് നമുക്ക് വേണ്ടത്; ശശികലയ്‌ക്കെതിരെ നടന്‍ അരവിന്ദ് സ്വാമി

ചെന്നൈ: ശശികലയ്‌ക്കെതിരെ പ്രതികരിച്ച് കമല്‍ഹാസനു പിന്നാലെ നടന്‍ അരവിന്ദ് സ്വാമിയും രംഗത്ത്. വര്‍ഷങ്ങളോളം ജയലളിതയുടെ തോഴിയായെന്നു കരുതി ശശികലയെ മുഖ്യമന്ത്രിയാക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് നടന്‍ കമല്‍ഹാസന്‍ പറഞ്ഞത്. അതേസമയം, ഏകാധിപത്യതീരുമാനങ്ങള്‍ ഇത് രാജഭരണകാലമല്ല എന്നാണ് അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തത്.

ജനങ്ങളെ ഭരിക്കുന്നവരേയല്ല, ജനങ്ങളെ സേവിക്കുന്നവരെയാണ് നമുക്ക് വേണ്ടത്. ജനപ്രതിനിധികളെ ഫോണില്‍ വിളിച്ച് തങ്ങളുടെ ആഗ്രഹത്തെ പ്രതിനിധീകരിക്കാനും അരവിന്ദ് സ്വാമി ആവശ്യപ്പെട്ടു. ഇതിനായി തമിഴ്നാട്ടിലെ എംഎല്‍എമാരുടെ ഫോണ്‍ നമ്പറുകളും ട്വീറ്റിനൊപ്പം അരവിന്ദ് സ്വാമി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button