എന്തിനും ഏതിനും ഗുജറാത്തിലെ കക്കൂസുകളെ പറ്റി പ്രസംഗിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് നാണക്കേടായി മാറുകയാണ് സ്വന്തം മൂക്കിന് താഴെയുള്ള ശുചിമുറികളുടെ അവസ്ഥ!
നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ശുചിമുറിയുടെ അവസ്ഥ അതി ദയനീയമായി മാറിയിരിക്കുന്നു. നൂറുശതമാനം ശുചിമുറി നിർമാണം പൂർത്തിയാക്കിയ സംസ്ഥാനം എന്ന അവകാശമുന്നയിക്കുന്ന ഭരണവർഗ്ഗത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നു ഈ ദൃശ്യങ്ങൾ.
വഴിക്കടവ്, എടവണ്ണ, നിലമ്പൂർ, എടക്കര, പോത്തുകല്ലു, പൂക്കോട്ടുംപാടം എന്നീ പോലീസ്, ഫോറസ്റ്റ്, എക്സൈസ് സ്റ്റേഷനുകളിലെ കേസുകൾ പരിഗണിക്കുന്ന ഏക മലയോര കോടതിയിൽ ദിനംതോറും എത്തുന്നത് നൂറുകണക്കിന് ആളുകള്‍ ആണ്. സ്ത്രീകൾ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്ന ഇവിടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ഈ ശുചിമുറികളിൽ ഒന്നിൽ മലവും മൂത്രവും തളംകെട്ടി പുറത്തോട്ട് ഒഴുകുന്നു, മറ്റൊന്നിനും വാതിലുകൾക്കു കുറ്റിയും കുളത്തുമില്ല. എന്തിനേറെ പറയുന്നു വികസന പെരുമഴ ഫ്ലക്സുകളിൽ നിറച്ചു നാടുതോറും സ്ഥാപിക്കുന്ന വികസന നേതാവ് MLA പി.വി അൻവറിന്റെ മൂക്കിൻതുമ്പത്താണ് ഈ ദൃശ്യം. ഈ ശോചനീയ അവസ്ഥയിൽ നിന്നും എന്ന് മോചനം കിട്ടും എന്ന കാത്തിരിപ്പിലാണ് ഇവിടെ വന്നു പോകുന്നവര്‍.
Post Your Comments