തിരുവനന്തപുരം: നിലമ്പൂരില്‍ നിന്ന് കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് എരഞ്ഞി മങ്ങാട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഷഹീന്, അജിന്‍ഷാദ് എന്നിവരെ കാണാതാകുന്നത്.
കുട്ടികളെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാവിലെ തമ്പാനൂരില്‍ നിന്നും ഒരു സ്ത്രീ രക്ഷിതാവിന്റെ നമ്പറിലേക്ക് വിളിച്ച് കുട്ടികളെ കണ്ടതായി സംശയം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടത്തിയത്. വിദ്യാര്‍ഥികളിപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ചാലിയാര്‍ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി വലിയാട് ബാബു ഷെരീഫ്-സുബൈദ ദമ്പതികളുടെ മകനാണ് ഷഹീന്. പാറേക്കാട് കിണറ്റിങ്ങല്‍ ജമാല്‍ -മറിയുമ്മ ദമ്പതികളുടെ മകനാണ് അജിന്‍ഷാദ്. ഇരുവരുടെയും രക്ഷിതാക്കള്‍ കുട്ടികളെ തിരികെ എത്തിക്കുന്നതിനായി നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
Post Your Comments