KeralaLatest NewsNews

രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യ കിറ്റ് നശിച്ച സംഭവം; നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് പാലോളി മെഹബൂബ് രാജിവച്ചു

വയനാട്: നിലമ്പൂരിലെ പ്രളയ ദുരിതബാധിതർക്ക് വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി എംപി നൽകിയ ഭക്ഷ്യ കിറ്റ് നശിച്ച സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് പാലോളി മെഹബൂബ് രാജി നൽകിയിരിക്കുന്നു. ഭക്ഷ്യ കിറ്റ് നശിച്ചതിൻ്റെ ഉത്തരവാദിത്വം ഏറ്റടുത്താണ് രാജി നൽകിയത്.

മലപ്പുറം നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികളാണ് കാല പഴക്കത്തിൽ പുഴുവരിച്ച് നശിക്കുകയുണ്ടായത്. ആദിവാസി, ഗോത്രമേഖലയിൽ നിന്നുള്ള വളരെ പാവപ്പെട്ടവരടക്കം പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് നശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button