വാഷിംഗ്ടണ്‍: കുറ്റകരമോ വിദ്വേഷപരമോ ആയ ട്വീറ്റുകൾ ഇട്ടാൽ കർശന നടപടി എടുക്കുമെന്ന് ട്വിറ്റർ . ഇത്തരം ട്വീറ്റുകൾ ഇട്ടാൽ ഇടുന്ന അക്കൗണ്ട് തന്നെ സസ്‌പെൻഡ് ചെയ്യാനാണ് ട്വിറ്ററിന്റെ തീരുമാനം.അതുകൊണ്ടു തന്നെ ട്വീറ്റുകൾ എല്ലാം ട്വിറ്റർ തന്നെ നേരിട്ട് നിരീക്ഷിക്കും.വൈസ് പ്രസിഡന്റ് എഡ് ഹോ ആണ് ഈ അറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
ഒരു സേഫ്റ്റി സേർച്ച് സോഫ്റ്റ് വെയർ പ്രത്യേകമായി ഉൾപ്പെടുത്തി അതുവഴി സേർച്ച് ചെയ്തു നിലവാരമില്ലാത്തതും കുറ്റകരവുമായ ട്വീറ്റുകൾ കണ്ടെത്തുകയും അക്കൗണ്ട് ഉടമയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുമാണ് ട്വിറ്ററിന്റെ തീരുമാനം. ഇത്തരം ട്വീറ്റുകൾ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ വരെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ട്വിറ്റർ കടുത്ത നടപടിയുമായെത്തുന്നത്.
Post Your Comments