ചെന്നൈ: പനീര്‍ ശെല്‍വത്തിനു പിന്നില്‍ ഡിഎംകെയാണ്. നിയമസഭയില്‍ പനീര്‍ശെല്‍വവും പ്രതിപക്ഷ നേതാവ് സ്റ്റാലിനും തമ്മില്‍ പരസ്പരം നോക്കി ചിരിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ശശികല പറഞ്ഞു. ഡി.എം.കെയുടെ പിന്തുണയോടെയാണെന്ന് ഒ. പനീര്‍ശെല്‍വം തനിക്കെതിരായി നീക്കം നടത്തുന്നതെന്ന് എ.ഐ.എഡി.എം.കെ ജനറല്‍സെക്രട്ടറി വി. കെ ശശികല ആരോപിച്ചു. മാത്രമല്ല പാര്‍ട്ടി എം.എല്‍.എമാരെല്ലാം തന്റെ കൂടെയാണ്. അതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നതിന് ഒരു തടസ്സവുമില്ലെന്നും അവര്‍ വ്യക്തമാക്കി. സമ്മര്‍ദ്ദം ചെലുത്തിയാണ് രാജി നല്‍കിയതെന്ന പനീര്‍ ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍ അവര്‍ തള്ളിക്കളഞ്ഞു.
ഒരു കുടുംബംപോലെയാണ് എ.ഐ.എ.ഡി.എം.കെ എംഎല്‍എമാര്‍. പരസ്പരം ഒരു പ്രശ്‌നവുമില്ലെന്നും ശശികല പത്രമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പനീര്‍ശെല്‍വത്തെ പ്രാഥമികാംഗത്വത്തില്‍നിന്നും നീക്കംചെയ്യുമെന്നും അവര്‍ പറഞ്ഞു. ജയലളിത അസുഖബാധിതയായി കിടന്ന ആശുപത്രിയില്‍ എല്ലാ ദിവസവും താൻ ചെന്നെങ്കിലും അവരെ കാണാന്‍ തന്നെ അനുവദിച്ചിരുന്നില്ലെന്നും പനീര്‍ശെല്‍വം ആരോപിച്ചിരുന്നു. പിന്നണികഥകളുടെ വെറും 10 ശതമാനം മാത്രമാണ് താന്‍ വെളിപ്പെടുത്തിയതെന്നും ഡിഎംകെയുമായി തനിക്കൊരു ബന്ധവുമില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെ നോക്കുന്നതും ചിരിക്കുന്നതും ക്രിമിനല്‍ കുറ്റമല്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.
Post Your Comments