IndiaNews

പനീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ എ.ഐ.എ.ഡി.എം.കെയില്‍നിന്നും പുറത്താക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലക്കെതിരേ രംഗത്തുവന്ന അദ്ദേഹത്തെ ഇന്നലെ രാത്രി വൈകി പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.
 
അതേസമയം, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനെ പനീര്‍സെല്‍വം ചിരിച്ചുതള്ളി. ശശികല ജയലളിതയുടെ ആഗ്രഹങ്ങള്‍ അട്ടിമറിച്ചു. ജയയുടെ മരണത്തിനു മുന്‍പേതന്നെ നേതൃമാറ്റത്തിന് കളമൊരുക്കിയെന്നും അദ്ദേഹം ആരോപിച്ചു.
 
പനീര്‍സെല്‍വത്തിന് 40 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തല്‍. ശശികലയോട് താല്‍പര്യമില്ലാത്ത എംഎല്‍എമാരും പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമാണ്. പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനങ്ങളും നേതാക്കളും ഇന്നലെ തെരുവിലിറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button