ന്യൂഡല്‍ഹി: റെയിന്‍ കോട്ട് ധരിച്ച് കുളിക്കാന്‍ ഒരാള്‍ക്കേ കഴിയൂ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങി പോയി.
ഒട്ടേറെ ആരോപണങ്ങള്‍ ഉണ്ടായിട്ടും മന്‍മോഹന്‍സിംഗിന് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ആരോപണങ്ങളുടെ ചെളി മന്‍മോഹന്‍ സിംഗിന്റെ ദേഹത്ത് വീണിരുന്നില്ല. മോദിയുടെ പരാമര്‍ശത്തില്‍ മന്‍മോഹന്‍സിംഗ് പ്രതികരിച്ചില്ല. അതേസമയം, ഒരു പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രിയെ ഇത് പോലെ അപമാനിച്ച സാഹചര്യം ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങള്‍ക്കു മുമ്പ് വാഞ്ചു കമ്മിറ്റി നോട്ട് നിരോധനം നിര്‍ദേശിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അതിനു തയ്യാറായില്ല എന്ന് നേരത്തെ നരേന്ദ്രമോദി അഭിപ്രായപെട്ടിരുന്നു.
Post Your Comments