കലാശ പോരാട്ടത്തിനൊരുങ്ങി ബാഴ്സലോണ. അത്‍ലറ്റികോ മാഡ്രിഡിനെ 3-2ന് തകർത്താണ് എഫ്.സി ബാഴ്സലോണ കോപ്പ ഡെൽ റെ ഫൈനലിൽ കടന്നത്. ന്യു കാംപിൽ നടന്ന രണ്ടാം പാദ സെമിയിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടിയെങ്കിലും 43ആം മിനിറ്റിൽ ലൂയിസ് സുവാരസിന്റെ ഗോളിലൂടെ ബാഴ്സ മുന്നിലെത്തി. 83ആം മിനിറ്റിൽ കെവിൻ ഗമീറോ അത്‍ലറ്റികോയ്ക്കായി ഗോൾ നേടിയപ്പോൾ മത്സരം സമനിലയിലെത്തി. മത്സരം പലപ്പോഴും കയ്യാങ്കളിയിലെത്തിയപ്പോൾ ബാഴ്സയുടെ സുവാരസും സെര്‍ജിയോ റോബര്‍ട്ട്സും അത്‍ലറ്റികോയുടെ കരാസ്കോയും ചുവപ്പ് കാര്‍ഡ് വാങ്ങി. ആദ്യ പാദ സെമിയിൽ 2-1 എന്ന ഗോളിനാണ് ബാഴ്സലോണ വിജയം കരസ്ഥമാക്കിയത്.
Post Your Comments