News

നരേന്ദ്ര മോഡി ഇന്ന് പാര്‍ലമെന്റില്‍ പ്രസംഗിക്കും ; നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ പ്രസംഗം

നോട്ട് അസാധുവാക്കലിനു ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ പ്രസംഗിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നല്‍കും. നോട്ട് അസാധുവാക്കലിന് നിയമസാധുത നല്കാനുള്ള ബില്ലും ഇന്ന് ലോക്സഭയുടെ അജണ്ടയിലുണ്ട്.
നോട്ട് അസാധുവാക്കലിനെതിരെയുള്ള പ്രതിഷേധം കാരണം പാര്‍ലമെന്റ് ശീതകാല സമ്മേളനം പൂര്‍ണ്ണമായി തടസ്സപ്പെട്ടിരുന്നു. പിന്നീട് പ്രധാനമന്ത്രി കൈക്കൂലി വാങ്ങിയതായി രാഹുല്‍ ഗാന്ധിയുടെ ആരോപണവും വന്നു. എന്നാല്‍ ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്പതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button