
ന്യൂഡൽഹി: വൻ ശക്തികൾക്കെതിരെ നീങ്ങുമ്പോൾ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർലമെന്റ് പ്രസംഗത്തിൽ പറഞ്ഞു . എന്തും നേരിടാൻ തയ്യാറാണ്. പോരാട്ടങ്ങളൊക്കെ പാവങ്ങൾക്ക് വേണ്ടിയാണ് .അതിനിയും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നോട്ടു നിരോധനം ശരിയായ സമയത്താണ് നടപ്പാക്കിയത്. ഈ നടപടി രാജ്യത്ത് വൻ മാറ്റങ്ങൾക്ക് വഴിവച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തിനിടെ കോൺഗ്രസിനെയും , രാഹുൽ ഗാന്ധിയെയും മോദി പരിഹാസരൂപേണ വിമർശിച്ചിരുന്നു.നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ പ്രതിക്ഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
Post Your Comments