തിരുവനന്തപുരം: ലോ അക്കാഡമി സമരം ചെയ്യുന്ന കെ മുരളീധരന് എംഎല്‍എയുടേയും ബിജെപി നേതാവ് വി വി രാജേഷിന്റേയും ആരോഗ്യനില ഗുരുതരം. ലക്ഷ്മി നായരുടെ രാജി നടപ്പിലാക്കിയേ സമരം അവസാനിപ്പിക്കൂ എന്ന വാശിയിലാണ് ഇരുവരും.
അതേസമയം, ആരോഗ്യനില മോശമായി തുടരുന്നതിനാല്‍ സമരക്കാരെ നീക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. ഇരുവരേയും അറസ്റ്റ് ചെയ്ത് നീക്കിയേക്കുമെന്നാണ് സൂചന. ഇതിനിടയില്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് എബിവിപി പ്രവര്ത്തകന് ആത്മഹത്യാ ഭീഷണി മുഴക്കി. ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം തീയതിയാണ് മുരളീധരന് ലോ അക്കാഡമിക്ക് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്.
Post Your Comments