വാട്ട്സ്ആപ്പിനേക്കാൾ മികച്ച സൗകര്യങ്ങളോട് കൂടി ഗൂഗിൾ ആരംഭിച്ച അലോ മെസഞ്ചർ പ്ലേ സ്റ്റോറിലെ ആദ്യ 500 ആപ്പുകളുടെ പട്ടികയിൽ പോലും ഇടം നേടാനാകാതെ പാടുപെടുന്നു. ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലെ വെർച്വൽ അസിസ്റ്റന്റിനെ സേവനം കൂടി ഉണ്ടായിരുന്നിട്ട് പോലും അലോയ്‌ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല എന്നതാണ് സത്യം.
അലോയ്‌ക്ക് ഏറ്റവും അധികം ഉപയോക്താക്കളുള്ളത് ഇന്ത്യയിൽ ആണ്. എന്നാൽ ഇന്ത്യയിലും ആദ്യ അഞ്ഞൂറിൽ അലോ ഇല്ല. എന്നാൽ ഡ്യുവോ 227 ആം സ്ഥാനത്തുണ്ട്. പ്ലേ സ്റ്റോറിലെ സൗജന്യ ആപ്പുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് വാട്ട്സ്ആപ്പ് തന്നെയാണ്. ഹോട്ട്സ്റ്റാർ ആണ് രണ്ടാമത്. ഫേസ്ബുക്ക് മെസഞ്ചർ മൂന്നാം സ്ഥാനത്തും ഷെയർ ഇറ്റ് നാലാം സ്ഥാനത്തും ഫേസ്ബുക്ക് അഞ്ചാം സ്ഥാനത്തുമാണ്.
Post Your Comments