International

രാജ്യം വിട്ട് പോകണമെന്ന് ഊമ്മക്കത്ത്; അമേരിക്കയിലെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഭീഷണി

ഹൂസ്റ്റണ്‍: ഡൊണാള്‍ഡ് ട്രംപിനെ ആരാധിക്കുന്നവരുടെ എണ്ണം അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു. ട്രംപ് പ്രസിഡന്റായി വരുന്നതില്‍ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ട്രംപിനെ രഹസ്യമായി ഇവര്‍ തന്നെ അനുകൂലിക്കുന്നു. ട്രംപിനെതരെ പ്രതികരിക്കുന്നവര്‍ക്ക് ഭീഷണിയും എത്തി തുടങ്ങി.

രാജ്യത്തിന് ദൈവം നല്‍കിയ സമ്മാനമാണ് ട്രംപെന്നാണ് പറയുന്നത്. ഒരു ഇന്ത്യന്‍ കുടുംബത്തിന് രാജ്യം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ലഭിച്ചതാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഉടന്‍ രാജ്യം വിട്ട് പോകണമെന്നാണ് നിര്‍ദ്ദേശം. ഹൂസ്റ്റണില്‍ താമസിക്കുന്ന തെക്കേ ഇന്ത്യയില്‍ നിന്നുള്ള കുടുംബത്തിനാണ് ഭീഷണി.

വെള്ളക്കാരുടെ രാജ്യത്തിന് ദൈവം നല്‍കിയ സമ്മാനമാണ് നമ്മുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുസ്ലിങ്ങള്‍, ജൂതന്‍മാര്‍, ഇന്ത്യക്കാര്‍ എന്നിവരുടെ ശല്യം അമേരിക്കയില്‍ നിന്ന് ഒഴിവാക്കണം, എന്നാണ് കത്തില്‍ പറയുന്നത്. വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ച് പോകണമെന്ന് ഇവരോട് ആവശ്യപ്പെടുന്നുമുണ്ട്. അമേരിക്ക അമേരിക്കക്കാര്‍ക്ക് എന്നതായിരുന്നു തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിന്റെ മുദ്രാവാക്യം. ഈ ആഴ്ചയില്‍ ഉണ്ടാകുന്ന സമാനമായ രണ്ടാമത്തെ സംഭവമാണ് ഇത്. ഇതോടെ അമേരിക്കയിലുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button