Technology

5ജിയോ? വരുന്നു അതുക്കും മേലേ

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. 4ജി സേവനങ്ങള്‍ എത്തിയതോടെ ഡേറ്റാ കൈമാറ്റത്തിന്റെ വേഗത ആസ്വദിച്ചുതുടങ്ങിയവരെ സന്തോഷിപ്പിച്ചാണ് 5ജി വ്യാപകമാകാന്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ 5ജിയേക്കാള്‍ പത്തിരട്ടി വേഗതത്തില ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യ 2020 ഓടുകൂടി യാഥാര്‍ഥ്യമാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. പുതിയ ടെറാഹര്‍ട്‌സ് ട്രാന്‍സ്മിറ്റര്‍ ( tetrahertz transmitter ) രൂപപ്പെടുത്താനുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നാണ് ജപ്പാന്‍ സാങ്കേതികവിദഗ്ധര്‍ വ്യക്തമാക്കി.

അഞ്ചാം തലമുറ നെറ്റ് സേവനങ്ങളെക്കാള്‍ പത്തിരട്ടി വേഗതയാണ് പുതിയ സാങ്കേതിക വിദ്യ സാധ്യമാക്കുന്നത്. ഒരു ഡിവിഡിയിലുള്ള മുഴുവന്‍ ഡേറ്റയും സെക്കന്‍ഡിന്റെ ഒരംശം കൊണ്ട് കൈമാറ്റാന്‍ സാധിക്കുമെന്നും വരുംകാലത്തെ മാറ്റിമറിക്കാന്‍ ഈ അതിവേഗ വയര്‍ലെസ്സ് സാങ്കേതികവിദ്യക്ക് കഴിയുമെന്നും ജപ്പാനിലെ ഹിരോഷിമ യൂണിവേഴ്‌സിറ്റി ഗവേഷകസംഘം വ്യക്തമാക്കുന്നു. ഉപഗ്രഹങ്ങളിലേയ്ക്കടക്കം അതിവേഗ ഡേറ്റ കൈമാറ്റം ഇതിലൂടെ സാധിക്കുമെന്നും മൊബൈല്‍ അടക്കമുള്ള ഉപകരണങ്ങളില്‍ അതിവേഗ ഡൗണ്‍ലോഡിങ്ങ് സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button