രാജ്യത്ത് ഇന്റർനെറ്റ് സ്പീഡ് അതിവേഗം കുതിക്കുന്നതായി റിപ്പോർട്ട്. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ല പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2022 ഡിസംബറിൽ ഇന്റർനെറ്റ് സ്പീഡ് റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ ലഭിച്ചതിൽ മികച്ച വേഗമാണ് ഡിസംബറിൽ രേഖപ്പെടുത്തിയത്. കേന്ദ്ര സർക്കാറിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കരുത്തേകുന്ന റിപ്പോർട്ട് കൂടിയാണിത്. ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പദ്ധതി ആവിഷ്കരിച്ചത്.
രാജ്യാന്തര കണക്കുകൾ പരിശോധിക്കുമ്പോൾ, ഏറ്റവും കൂടുതൽ ഇന്റർനെറ്റ് വേഗതയിലുള്ള ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണ ഇന്ത്യയും ഇടം നേടിയിട്ടുണ്ട്. 79-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 115-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അതേസമയം, ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ 81-ാം സ്ഥാനത്താണ് ഇന്ത്യ.
മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ ഇത്തവണ ഒന്നാം സ്ഥാനം ഖത്തറിനാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് യുഎഇയാണ്. യുഎഇയിലെ ഇന്റർനെറ്റ് വേഗം 153.09 എംബിബിഎസ് ആണ്. നോർവേ, ദക്ഷിണ കൊറിയ, ഡെന്മാർക്ക്, ചൈന, നെതർലാൻഡ്, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗതയിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ ഇടം നേടിയത്.
Post Your Comments