ഇന്ത്യയിൽ ഇന്റർനെറ്റ് വേഗം കുതിച്ചുയരുന്നു. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ല പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്റർനെറ്റ് വേഗത്തിൽ 115-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം ഈ സമയത്ത് 127-ാം റാങ്കായിരുന്നു. രാജ്യത്തെ ഒന്നടങ്കം ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്ക് ആശ്വാസം പകരുന്നതാണ് ഊക്‌ലയുടെ പുതിയ റിപ്പോർട്ട്.
മെയ് മാസത്തെ റിപ്പോർട്ടുകൾ പ്രകാരം, ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ നോർവേയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 129.40 എംബിപിഎസാണ് നോർവേയിലെ ശരാശരി ഡൗൺലോഡ് വേഗം. കൂടാതെ, അപ്‌ലോഡ് വേഗം 18.41 എംബിപിഎസാണ്. പട്ടികയിൽ രണ്ടാം സ്ഥാനം യുഎഇയ്ക്കാണ്. 124.89 എംബിപിഎസാണ് ഡൗൺലോഡ് വേഗം. പട്ടികയിൽ 141-ാം സ്ഥാനമുള്ള വെനിസ്വേലയിലാണ് ഏറ്റവും കുറവ് ഇന്റർനെറ്റ് വേഗം രേഖപ്പെടുത്തിയത്. 4.98 എംബിപിഎസാണ് വെനിസ്വേലയിലെ ഇന്റർനെറ്റ് വേഗം.
Post Your Comments