Latest NewsNewsTechnology

ഇന്റർനെറ്റ് വേഗത്തിൽ റെക്കോർഡ് മുന്നേറ്റവുമായി ഇന്ത്യ, ജനുവരിയിലെ കണക്കുകൾ അറിയാം

മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ 69-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്

പുതുവർഷത്തിൽ ഇന്റർനെറ്റ് വേഗത്തിൽ റെക്കോർഡ് മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യ. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റിംഗ് ഏജൻസിയായ ഊക്‌ല പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ ഇന്റർനെറ്റ് വേഗത്തിൽ വൻ മുന്നേറ്റമാണ് ഇന്ത്യ കാഴ്ചവെച്ചത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും മികച്ച വേഗം കൂടിയാണ് ജനുവരിയിൽ ലഭിച്ചിട്ടുള്ളത്. ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്രസർക്കാറിന്റെ പദ്ധതികൾക്ക് ഊർജ്ജം പകരുന്ന കണക്കുകൾ കൂടിയാണിത്.

ഇന്റർനെറ്റ് വേഗത്തിൽ രാജ്യാന്തര കണക്കുകൾ പരിശോധിക്കുമ്പോൾ, ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണ ഇന്ത്യയും ഇടം നേടിയിട്ടുണ്ട്. മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ 69-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. 2022 ജനുവരിയിൽ ഇന്ത്യ 116-ാം സ്ഥാനത്തായിരുന്നു. ഇതാദ്യമായാണ് ഇന്ത്യ ഇത്രയും മുന്നേറ്റം കൈവരിക്കുന്നത്. ഇത്തവണ യുഎഇ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ്: നടന്നത് ഉന്നതതലത്തിലെ ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ

ഇന്ത്യയിലെ ശരാശരി ഡൗൺലോഡ് വേഗം 29.85 എംബിപിഎസും, ശരാശരി അപ്‌ലോഡ് വേഗം 6.16 എംബിപിഎസുമാണ്. അതേസമയം, ഇന്ത്യയിലെ ശരാശരി ഫിക്സഡ് ബ്രോഡ്ബാൻഡ് അപ്‌ലോഡ് വേഗം 48.77 എംബിബിഎസും, ഡൗൺലോഡ് വേഗം 50.02 എംബിബിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാൻഡ് കണക്ഷൻ വേഗത്തിൽ 79-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button