അബുദാബി: യു.എ.ഇയില്‍ നിന്നും ഐഫോണ്‍ 6s തിരിച്ചുവിളിക്കാനൊരുങ്ങി ആപ്പിള്‍. ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും വ്യാപക ബാറ്ററി തകരാര്‍ പരാതികള്‍ ഉയര്‍ന്നതോടെയാണ് ആപ്പിളിന്റെ ഈ തീരുമാനം. 2015 സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെ ചൈനയിൽ ഉത്പാദിപ്പിച്ച 88700 ഐഫോണുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. യു.എ.ഇ സാമ്പത്തിക മന്ത്രാലയം ഐഫോണ്‍ തിരിച്ചുവിളിക്കുന്നതിനായി ക്യംപയിന് തുടങ്ങി. ഐഫോണ്‍ 6ന്റെ ചില സീരീസുകളില്‍ തകരാറുണ്ടെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയുമായി സഹകരിച്ചാണ് സാമ്പത്തിക മന്ത്രാലയം തിരിച്ചുവിളിക്കല്‍ ക്യാംപയിന് സംഘടിപ്പിക്കുന്നത്.
മാത്രമല്ല ഐഫോണ്‍ 6 ഉപയോഗിക്കുന്നവര്‍ക്ക് ഫോണിന്റെ ബാറ്ററിക്ക് തകരാറുണ്ടോയെന്ന് ആപ്പിളിന്റെ വെബ്സൈറ്റില്‍ കയറി പരിശോധിക്കാമെന്ന് സാമ്പത്തിക മന്ത്രാലയത്തിന്റെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹാഷിം ആല് നുഐമി അറിയിച്ചു. ചെറുകിട മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രങ്ങളിലൂടെ ക്യാംപയിന് ശക്തമാക്കാനാണ് സാമ്പത്തിക മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇ മാര്‍ക്കറ്റില്‍ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിന്റേയും യുഎഇയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ആരോഗ്യപരമായ ഉപയോഗത്തിന്റെയും ഭാഗമായാണ് ഈ ക്യാംപയിനു സഹകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ചില കമ്പനികളുടെ ഫുഡ് ,സോഫ്റ്റ് ഡ്രിങ്ക്സ് പ്രശ്നങ്ങള്‍ ഉയര്‍ന്നപ്പോഴും ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതിനായി യു.എ.ഇ സാമ്പത്തിക മന്ത്രാലയം ക്യാംപയിന് നടത്തിയിരുന്നു.
Post Your Comments