കോഴിക്കോട്: ജീന്‍സിന്റെ പോക്കറ്റില്‍ ഇട്ടിരുന്ന ഐഫോണ്‍ 6 എസ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ. കോഴിക്കോട് നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്ബത്ത് ഇസ്മായിലിന്റെ മകന് പി.കെ ജാഷിദാണ് ഫോൺ പൊട്ടിത്തെറിച്ച് തുടയില്‍ ആഴത്തില്‍ പൊള്ളലേറ്റ് ആശുപത്രിയിലായത്.
കഴിഞ്ഞ ദിവസം വാങ്ങിയ ഐഫോണ്‍ 6 എസ് രാവിലെ കാറിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ് പോലീസില്‍ പരാതി നൽകിയെന്നും ആപ്പിള്‍ കമ്പനിക്ക് പരാതി നല്‍കുമെന്നും അറിയിച്ചു.
Post Your Comments