TechnologyUncategorized

ഫോണിലെ ബാറ്ററി ചാർജ് പെട്ടെന്ന് തീര്‍ന്നു പോകാതിരിക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന ഏറെപ്പേരും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ഫോണിന്റെ ചാർജ് വളരെ വേഗത്തിൽ തീരുന്നത്. മിക്ക സ്മാര്‍ട്ട്ഫോണുകള്‍ക്കും ലിഥിയം-അയണ്‍ ബാറ്ററിയോ ലിഥിയം-പോളിമര്‍ ബാറ്ററിയോ ആണുണ്ടാകുക. ഫോൺ ചാർജ് ചെയ്യാൻ വെക്കുമ്പോൾ 100 ശതമാനം ചാർജ് ആകാൻ അനുവദിക്കരുത്. 20-90 ശതമാനം ചാര്‍ജ് നിലനില്‍ക്കുന്ന രീതിയില്‍ മാത്രം ബാറ്ററി ചാര്‍ജ് ചെയ്യുക. ചാർജ് മുഴുവൻ തീർന്നതിന് ശേഷം ചാർജ് ചെയ്താൽ കൂടുതൽ നേരം ഉപയോഗിക്കാമെന്നതും തെറ്റിദ്ധാരണയാണ്.

മിക്ക സ്‍മാർട്ട് ഫോണുകളും എൽഇഡി സ്ക്രീൻ ആണ് ഉണ്ടാകുക. നിറങ്ങളെ പ്രകാശിപ്പിക്കാൻ ഇതിന് കൂടുതൽ ചാർജ് ആവശ്യമായി വരുന്നു. അതുകൊണ്ട് തന്നെ കറുത്ത വാൾപേപ്പർ ഉപയോഗിക്കുന്നതാണ് ഉത്തമം. ഫോണ്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ ഉപയോഗിക്കാത്ത വിന്‍ഡോകള്‍ എല്ലാം ഷട്ട് ഡൗണ്‍ ചെയ്യാനായി ഡോസ് മോഡ് ഉപയോഗിക്കാം. ആൻഡ്രോയ്ഡ് മാഷ്‌മലോ, നൂഗട്ട് ഫോണുകളിലാണ് ഇതുള്ളത്.

ഫോണിൽ ഉപയോഗിക്കുന്ന ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് മറ്റൊരു വഴി. ബാറ്ററി ഉപയോഗവും മെമ്മറിയും കൂടുതല്‍ മികച്ച രീതിയിലാക്കിയായിരിക്കും ഓരോ ആപ്പും പുതിയ വേര്‍ഷന്‍ പരിഷ്‌കരിക്കുന്നത്. ഉപയോഗിക്കാതിരിക്കുന്ന സമയത്ത് ആപ്പുകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കാൻ ഗ്രീനിഫൈ പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കാം. ബാക്ക്ഗ്രൗണ്ടില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബാറ്ററി ലൈഫ് താനേ കുറയുന്നത് കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കും. വൈബ്രെഷൻ മോഡും ഓഫ് ആക്കി വെക്കുന്നതാണ് ഉത്തമം.

ഉറങ്ങുന്ന സമയത്ത് ‘Do Not Disturb’ അല്ലെങ്കില്‍ ‘sleep’ മോഡ്. ഓൺ ആക്കി ഇടുന്നത് നല്ലതാണ്. ജിപിഎസ്, ബ്ലൂടൂത്ത്, NFC, വൈഫൈ ,ലൊക്കേഷന്‍ ഡേറ്റ മുതലായവ ആവശ്യമില്ലാത്തപ്പോള്‍ ഓഫ് ചെയ്തു വെക്കണം. മൊബൈല്‍ സ്‌ക്രീനില്‍ കാണുന്ന ആവശ്യമില്ലാത്ത വിഡ്ജറ്റുകളൊക്കെ ഡിലീറ്റ് ചെയ്യുന്നതാണ് ഉത്തമം. ഗൂഗിള്‍ അക്കൗണ്ടിലെ ഓട്ടോ സിങ്കിങ് ഓഫ് ചെയ്തു വെച്ചാൽ ബാറ്ററി ചോരുന്നത് തടയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button