NewsIndia

ഇന്ത്യയിൽ ”ഫേസ്ബുക്ക് രോഗി”കളുടെ വൻ വർധനയുടെ കണക്കുകൾ പുറത്ത്; കാരണവും സാഹചര്യവും

ഇന്ത്യയിൽ ”ഫേസ്ബുക്ക് രോഗി”കളുടെ വൻ വർധനയുടെ കണക്കുകൾ പുറത്ത്. റിലയൻസ് ജിയോയുടെ സൗജന്യ മൊബൈൽ ഇന്റർനെറ്റ് ഓഫർ വന്നതിനു ശേഷം ഇന്റർനെറ്റ് ഉപയോഗം വളരെയധികം കൂടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്റർനെറ്റ് ലോകത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത് ഫേസ്ബുക്കും, വാട്സാപ്പും പോലുള്ള സമൂഹ മാധ്യമങ്ങളാണ്. സമൂഹമാധ്യമങ്ങളിൽ കൂടുതൽ നേരം ചിലവിടാനും അപ്‌ലോഡും ഡൗൺലോഡും ആവശ്യാനുസരണം നടത്താനും സൗജന്യ ഡാറ്റ അവസരമൊരുക്കിയതായി പഠനത്തിൽ നിന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡേവിഡ് വെഹ്‌നർ ഇക്കാര്യം പരാമർശിച്ചിരുന്നു. മാത്രമല്ല ജിയോയുടെ സൗജന്യ ഓഫർ നേരിടാൻ മറ്റു കമ്പനികളും ആകർഷണീയമായ ഓഫറുകളും നിരക്കിളവുകളും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യക്കാരുടെ ഫേസ്ബുക്ക് ഉപയോഗം മുന്പത്തേക്കാൾ 467% കൂടിയെന്നാണ് സ്മാർടാപ് ഏജൻസിയുടെ പഠന റിപ്പോർട്ടിൽ പറയുന്നത്. 10 ലോഗിൻ നടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 57 ലോഗിൻ നടക്കുന്നുണ്ട്.

ഒക്ടോബർ- നവംബർ കാലയളവിൽ ഫേസ്ബുക്ക് 881 കോടി ഡോളർ വിറ്റുവരവ് നടത്തി. ഇതിൽ 135 കോടി ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളതാണ്. 16.5 കോടി വരിക്കാരാണ് ഇന്ത്യയിൽ ഫേസ്ബുക്കിനുള്ളത് . ഇന്ത്യയിലെ വരിക്കാരുടെ എണ്ണം വളരെ പെട്ടന്നാണ് വർധിക്കുന്നതെന്നും കമ്പനി പറയുന്നു. ഡിസംബർ പാദത്തിലെ വൻ വളർച്ചയ്ക്ക് ഒരു മുഖ്യ പങ്ക് വഹിച്ചത് ഇന്ത്യയിലെ സൗജന്യ ഡാറ്റ ഓഫറാണെന്ന് സി.എഫ്.ഒ വ്യക്തമാക്കുന്നു.

സൗജന്യ ഡാറ്റ മുതലെടുത്തതിൽ രണ്ടാം സ്ഥാനം യൂട്യൂബ്, ഹോട്സ്റ്റാർ, ആമസോൺപ്രൈം തുടങ്ങിയ വീഡിയോ ആപ്പുകളാണെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഇവയുടെ ഉപയോഗത്തിൽ 336 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button