
അലിഗഢ്: കള്ളപ്പണക്കാരെ ഒരു പാഠം പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധനം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിലൂടെ പാഴായി പോവുകയായിരുന്ന 40,000 കോടി സംരക്ഷിക്കാനായെന്നും നരേന്ദ്രമോദി പറഞ്ഞു.
വ്യക്തമായ മുന്നൊരുക്കത്തോട് കൂടി തന്നെയാണ് നോട്ട് നിരോധനം നടപ്പാക്കിയത്. കള്ളപ്പണക്കാരെ ഒരു പാഠം പഠിപ്പിക്കാനുള്ള സ്‌ക്രൂ മുറുക്കി വരികയാണ്. യു.പിയിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. തന്നെ ഏറെ സ്‌നേഹിച്ചവരാണ് യു.പിക്കാര്‍. ഉത്തര്‍പ്രദേശിലെ ഓരോ വോട്ടും അഴിമതിക്കാരെ തുടച്ചുമാറ്റുന്നതായിരിക്കണമെന്നും മോദി പറഞ്ഞു.
യു.പിക്കാര്‍ക്ക് വെള്ളം, റോഡ്, വൈദ്യുതി എന്നിവ ഉറപ്പിക്കുകയാണ് തന്റെ ലക്ഷ്യം. വികസനം എന്നാല്‍ താന്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഉറപ്പാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments