മുംബൈ•മാനസിക വിഭ്രാന്തി ബാധിച്ച യുവാവിന്റെ പരാക്രമം വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി. ജെറ്റ് എയര്‍വേയ്സിന്റെ ഡല്‍ഹി-മുംബൈ 9W332 വിമാനത്തിലാണ് സംഭവം. 7.05 ന് വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് 30 വയസു തോന്നിക്കുന്ന യുവാവ് പ്രശ്നം തുടങ്ങിയത്. സീറ്റില്‍ നിന്ന് ചാടി എഴുന്നേറ്റ യുവാവ് വിമാനം തന്റെ നിയന്ത്രണത്തില്‍ ആണെന്നും ഇടിച്ചിറക്കാന്‍ പോവുകയാണെന്നും ഇംഗ്ലീഷില്‍ വിളിച്ചു പറഞ്ഞു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി.
പിന്നീട് ഇയാള്‍ ബിസിനസ് ക്ലാസുമായി വേര്‍തിരിക്കുന്ന കര്‍ട്ടന്‍ വലിച്ചുകീറുകയും ഭക്ഷണ ട്രേകള്‍ വിമാനത്തിനുള്ളില്‍ വലിച്ചെറിയുകയും കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഏറെപ്പണിപ്പെട്ടാണ് ജീവനക്കാര്‍ യുവാവിനെ കീഴടക്കിയത്. ശേഷം വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ സെഡേഷന്‍ നല്‍കി മയക്കിയ ഇയാളെ വിമാനത്തിന്റെ വാല്‍ ഭാഗത്തേക്ക് മാറ്റി. ഒടുവില്‍ വിമാനം മുംബൈയില്‍ ഇറക്കിയ ശേഷം ഇയാളെ സി.ഐ.എസ്.എഫിന് കൈമാറുകയായിരുന്നു. എന്നാല്‍ പിന്നീട് ഇയാളുടെ പിതാവ് മാപ്പ് പറഞ്ഞതിനെത്തുടര്‍ന്ന് യുവാവിനെ കേസെടുക്കാതെ വിട്ടയച്ചു.
Post Your Comments