പാലക്കാട്: നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള മെഡിക്കൽ കോളേജിലെ രണ്ടു ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ചു. മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗത്തിലെ രണ്ട് ജീവനക്കാരികളാണ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വാണിയംകുളം പി.കെ.ദാസ് മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംഭവം നടന്നത് ഉച്ചയ്ക്ക് 12 മണിയോടെയാണ്. ഇരുവരും കമ്പനിയിൽ ബോണ്ട് അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ബോണ്ടിന്റെ കാലാവധി ഇന്നലെ കഴിഞ്ഞതിനെ തുടർന്ന് മാനേജ്മെന്റ് ഇവരോട് പിരിഞ്ഞു പോവാൻ ആവശ്യപ്പെട്ടിരുന്നതായി പറയപ്പെടുന്നു.
Post Your Comments