Kerala

മുഖ്യമന്ത്രിയെ തള്ളി റവന്യൂ മന്ത്രി

കോഴിക്കോട്•ലോ അക്കാദമി ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ലോ അക്കാദമി ഭൂമി സംബന്ധിച്ച റവന്യൂ അന്വേഷണം തുടരുമെന്ന് വ്യക്തമാക്കിയ മന്ത്രി റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം കൃത്യമായ നടപടിയെടുക്കുമെന്നും അറിയിച്ചു.

നിലവില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും ഇതിന് പുറമെ വിഷയത്തില്‍ വീണ്ടുമൊരു അന്വേഷണത്തിന്റെ ആവശ്യമില്ലായെന്നാകാം മുഖ്യമന്ത്രി പറഞ്ഞത്. റവന്യൂ വകുപ്പിന് കിട്ടിയ പരാതിയെ സംബന്ധിച്ച അന്വേഷണത്തിനായി റവന്യൂ വകുപ്പ് സെക്രട്ടറിയെ നിയോഗിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ലോ അക്കാദമിക്ക് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയത്തില്‍ ഇടപെടാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പറഞ്ഞിരുന്നു. വിഷയത്തില്‍ സി.പി.ഐ പറഞ്ഞിരിക്കുന്നത് അവരുടെ നിലപാടാണെന്നും ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button