India

പരസ്യങ്ങളില്‍ മോദിയുടെ ചിത്രം ഉപയോഗിച്ച റിലയന്‍സിനും പേടിഎമ്മിനും നോട്ടീസ്

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ അനുവാദമില്ലാതെ പ്രധാനമന്ത്രിയുടെ ഫോട്ടോ പരസ്യത്തിന് ഉപയോഗിച്ച റിലയന്‍സിനും പേടിഎമ്മിനും പണികിട്ടി. റിലയന്‍സിനും പേടിഎമ്മിനും സര്‍ക്കാര്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇരു കമ്പനികളുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന. സെപ്തംബര്‍ മാസത്തിലാണ് ജിയോയുടെ പരസ്യത്തിനായി നരേന്ദ്രമോദിയുടെ ഫോട്ടോ ഉപയോഗിച്ചത്. രാജ്യത്തെ പ്രമുഖ പത്രങ്ങളുടെ മുന്‍ പേജിലാണ് പരസ്യം വന്നത്. എംബ്ലങ്ങളും പേരുകളും സംരക്ഷിക്കുന്നതിനായുള്ള 1950ലെ നിയമമനുസരിച്ചാണ് ഇരു കമ്പനികള്‍ക്കെതിരെയും നടപടി എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button