കോഴിക്കോട്: ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ മുസ്ലീംലീഗില്‍ ധാരണ. ഈമാസം 25നു ചേരുന്ന ലീഗ് ദേശീയ എക്‌സിക്യൂട്ടീവില്‍ ഇതുസംബന്ധിച്ചു തീരുമാനമുണ്ടാകും. ഇ.അഹമ്മദിന്റെ വിയോഗത്തോടെ കേരളത്തില്‍നിന്നുള്ള മറ്റൊരു പ്രമുഖ നേതാവ് ലീഗിന്റെ ദേശീയമുഖമായി മാറണമെന്നാണു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യം.
1.94ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ഇ.അഹമ്മദ് മലപ്പുറം മണ്ഡലത്തില്‍ വിജയിച്ചത്. അതുകൊണ്ടുതന്നെ ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥി സുരക്ഷിതനായിരിക്കും. പി.കെ കുഞ്ഞാലിക്കുട്ടി ഇവിടെ മികച്ച മാര്‍ജിനില്‍ വിജയിക്കുമെന്നും ലീഗ് കണക്കുകൂട്ടുന്നു. അതേസമയം കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവെച്ചാല്‍ ഒഴിവുവരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് ജയിക്കാവുന്ന സാഹചര്യമാണെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. അതിനിടെ തമിഴ്‌നാട്ടില്‍നിന്നുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീനെ മുസ്ലീംലീഗ് ദേശീയ പ്രസിഡന്റായി തീരുമാനിച്ചേക്കും.
Post Your Comments