KozhikodeKeralaNattuvarthaLatest NewsNews

പിണറായി സർക്കാർ തീര്‍ത്തും ജനപ്രിയമല്ലാതായി: വിമർശനവുമായി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്​: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. പിണറായി സർക്കാർ തീര്‍ത്തും ജനപ്രിയമല്ലാതായെന്ന്​ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സംസ്ഥാനത്ത് പുതിയ കോളേജുകളോ ഹയര്‍​സെക്കന്‍ഡറി സ്കൂളുകളോ അനുവദിക്കാതെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.എസ്​.എഫ്​ സംഘടിപ്പിച്ച ‘വേര്​’ ക്യാമ്പയിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്ലസ് ​ടുവിന്​ പഠിക്കാന്‍ സീറ്റില്ലാ​തെ കുട്ടികള്‍ അലഞ്ഞുനടക്കുകയാണ്​. പുതിയ സ്കൂളുകള്‍ അനുവദിക്കാത്തതിലും വലിയ പാപമുണ്ടോ?​ വിദ്യാഭ്യാസരംഗത്ത്​ പുതുചരിത്രമെഴുതിയതില്‍ മുസ്ലീം ലീഗിനും നിര്‍ണായകമായ പങ്കുണ്ട്. സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജുകളടക്കം വ്യാപകമാക്കിയത്​ യു.ഡി.എഫ്​ സര്‍ക്കാറാണ്​. കാലിക്കറ്റ്​, മലയാളം, സംസ്കൃതം സര്‍വ്വകലാശാലകള്‍ തുടങ്ങിയത് ലീഗാണ്​. അക്ഷയ അടക്കമുള്ള ഐ.ടി പദ്ധതികളും നടപ്പിലാക്കി,’ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ലീഗ്​ രാഷ്ട്രീയം വര്‍ഗീയവും വിഭാഗീയവുമല്ലെന്നും എം.എസ്.എഫിന്‍റെ പരിപാടിക്ക്​ പതിനായിരത്തിലേ​റെ കുട്ടികള്‍ എത്തിയത്​ ബിരിയാണി കിട്ടുമെന്ന്​ കരുതിയല്ലെന്നും അദ്ദേഹം പറഞ്ഞു. എതിരെ എത്ര വാര്‍ത്തയെഴുതിയാലും മാധ്യമ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ സംഘടന മുന്നിലു​ണ്ടാകു​മെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button