മുംബൈ: നൂറ് രൂപയുടെ പുതിയ നോട്ടുകള്‍ ഉടൻ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടെ 2005 മഹാത്മാഗാന്ധി സീരീസിന് സമാനമായ ഡിസൈനോടെയാകും പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറങ്ങുക. സുരക്ഷയ്ക്കായി ബ്ലീഡ് ലൈനുകളും വലിയ തിരിച്ചറിയല്‍ അടയാളങ്ങളും പുതിയ നോട്ടിലുണ്ടാകും.
അതേസമയം, പുതിയ നോട്ടുകള്‍ പുറത്തിറക്കിയാലും നിലവില്‍ പ്രചാരത്തിലുള്ള 100 രൂപ നോട്ടുകൾ അസാധുവാക്കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
Post Your Comments