കാസര്‍കോഡ്: അഴുക്കു ചാലില്‍ നിന്നും മാലിന്യ കൂമ്പാരത്തില്‍ നിന്നും നോട്ടുകെട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളായി കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെ കാസര്‍കോഡിലും സമാനമായ സംഭവം കണ്ടു. കാസര്‍കോഡ് ചിറ്റാരിക്കാല്‍ ടൗണിലാണ് അസാധുവാക്കിയ 500 ന്റെ നോട്ടുകള്‍ ചിന്നി ചിതറി കിടക്കുന്നത് കണ്ടെത്തിയത്.
നോട്ടുകള്‍ മുറിച്ച് ഉപേക്ഷിച്ച നിലയിലായിരുന്നു. രാവിലെയായിരുന്നു ഇങ്ങനെയൊരു കാഴ്ച കണ്ടത്. പേപ്പര്‍ കട്ടിങ് യന്ത്രം ഉപയോഗിച്ച് ചെറിയ തുണ്ടുകളായി മുറിച്ച നിലയിലാണ് നോട്ടുകള്‍. നോട്ടാണെന്ന് പെട്ടെന്ന് കണ്ടാല്‍ മനസ്സിലാകാത്ത തരത്തിലാണ് മുറിച്ച് കഷ്ണങ്ങളാക്കിയിരിക്കുന്നത്. വിവരമറിഞ്ഞ് ചിറ്റാരിക്കാല്‍ പൊലീസ് സ്ഥലത്തെത്തി നോട്ടുകഷ്ണങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Post Your Comments