മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില ഉയര്‍ന്നു. കയറ്റുമതിക്കാരും ബാങ്കുകളും ഡോളര്‍ വിറ്റഴിക്കാന്‍ ശ്രമിച്ചതാണ് രൂപയുടെ വില ഉയരാന്‍ കാരണമായത്. ഡോളറുമായുള്ള വിനിമയനിരക്ക് 19 പൈസ ഉയര്‍ന്ന് 67.79 രൂപയായി. അതേസമയം മറ്റു കറന്‍സികളുടെ മുന്നിലും ഡോളറിന്റെ വില താഴ്ന്നു.
Also Read : രൂപയുടെ മൂല്യതകര്‍ച്ച:സ്മാര്‍ട്ട് ഫോണിന്റേയും ഇലക്ട്രോണിക്ക് ഉപകരണങ്ങളുടേയും വില ഉയരും
കയറ്റുമതിക്കാരും ബാങ്കുകളും യുഎസ് കറന്‍സി വിറ്റഴിക്കുന്നത് മൂലമാണ് ഇന്ത്യന്‍ രൂപയില്‍ ഉയര്‍ച്ചയുണ്ടായത്. പതിനൊന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന് നിരക്കാണ് ഇന്നത്തേത്. വ്യാഴാഴ്ച പത്ത് പൈസ ഉയര്‍ന്ന് 67.98 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments