Latest NewsUAE

വിനിമയനിരക്ക്: കടമെടുത്ത് നാട്ടിലേക്ക് പണമയക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

അങ്ങനെ വന്നാല്‍ വിദേശനിക്ഷേപകര്‍ ഡോളറിലേക്കു മാറാനുള്ള സാധ്യത ഏറും. അതും രൂപയ്ക്കു പ്രതികൂലം തന്നെയാണ്

ദുബായ്: 20 കടന്നു യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് കുതിക്കുമ്പോള്‍ പല പ്രവാസികളും നാട്ടിലേക്ക് കടമെടുത്തും പണം നാട്ടിലേക്ക് അയക്കുകയാണ്. ഇനിയും രൂപയുടെ മൂല്യമിടിയാന്‍ തന്നെയാണ് സാധ്യതയെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ പണം ഉടന്‍ നാട്ടിലേക്ക് അയക്കാതെ പണം കൂട്ടിവച്ചു നാട്ടിലേക്ക് അയയ്ക്കുകയും അതു കരുതിവയ്ക്കുകയും ചെയ്യുന്നതാണു നല്ലതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റം, ഇന്ത്യയിലെ വ്യാപാര പ്രതിസന്ധി, യുഎസ്‌ചൈന വ്യാപാര യുദ്ധം, ഇറാന്‍ വിഷയം തുടങ്ങിയവയെല്ലാം രൂപയെ പ്രതികൂലമായി ബാധിക്കും. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഇനിയും പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. അങ്ങനെ വന്നാല്‍ വിദേശനിക്ഷേപകര്‍ ഡോളറിലേക്കു മാറാനുള്ള സാധ്യത ഏറും. അതും രൂപയ്ക്കു പ്രതികൂലം തന്നെയാണ്.

രാജ്യാന്തര വിപണിയില്‍ 20.05 രൂപ ലഭിച്ച ദിര്‍ഹത്തിന് ആഭ്യന്തരവിപണിയില്‍ ഇത്രയും ലഭിക്കില്ലെങ്കിലും ഇരുപതിനോടടുത്ത നിരക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കി. ചരിത്രത്തില്‍ ആദ്യമായി 20 കടന്നു യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് കുതിക്കുമ്പോള്‍ പ്രവാസികള്‍ കരുതലോടെ വേണം ഈ സാഹചര്യം കൈകാര്യം ചെയ്യാനെന്നു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button